ദുബായിലെ ബിൻ യാസ് സ്ട്രീറ്റിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ ബാഗ് കൈവശം വെച്ച യുവാവ് അറസ്റ്റിലായി.
കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാനായി തന്റെ കമ്പനിയുടെ 276,000 ദിർഹം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി ഒരു ജീവനക്കാരൻ നേരത്തെ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇ-സ്‌കൂട്ടറിൽ ബാങ്കിലേക്ക് പോയ താൻ ശ്രദ്ധിക്കാതെ ബാഗ് താഴെ വീഴുകയായിരുന്നു. അത് നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ജീവനക്കാരൻ നഷ്ടപ്പെട്ട വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
അന്വേഷണ സംഘം പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ ഒരു അറബ് യുവാവ് ബാഗ് കണ്ടെത്തിയതായി കാണുകയും പോലീസിനെ അറിയിക്കുന്നതിന് പകരം വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടുത്തത്. കുറ്റം സമ്മതിച്ച പ്രതി 10,000 ദിർഹം പിഴയടയ്ക്കാൻ ദുബായിലെ മിസ്‌ഡീമെനേഴ്‌സ് ആൻഡ് വയലേഷൻസ് കോടതി ഉത്തരവിട്ടു.