പുതിയ നിയമങ്ങൾ: ഫ്രീ സോണുകളിൽ നൽകുന്ന വിസകളുടെ കാലാവധി കുറഞ്ഞു

യുഎഇയിൽ അനുവദിച്ച ഫ്രീസോൺ വിസകളുടെ സാധുത മൂന്ന് വർഷത്തിൽ നിന്ന് രണ്ടായി കുറച്ചതായി ടൈപ്പിംഗ് സെന്റർ ഏജന്റുമാരും ബിസിനസ് സെറ്റപ്പ് കൺസൾട്ടന്റുമാരും സ്ഥിരീകരിച്ചു.

ഈ വർഷം ഒക്ടോബർ മുതൽ പുതിയ സാധുത കാലയളവ് പ്രാബല്യത്തിൽ വന്നു. പുതിയ യുഎഇ വിസ പരിഷ്‌കാരങ്ങൾ പുറത്തിറക്കിയ സാഹചര്യത്തിലാണ് ഈ മാറ്റം.

മെയിൻലാൻഡിൽ ഇഷ്യൂ ചെയ്യുന്ന വിസകൾക്ക് രണ്ട് വർഷത്തെ സാധുതയുണ്ടെങ്കിൽ, ഫ്രീസോണിലുള്ളവർക്ക് മൂന്ന് വർഷമായിരുന്നു. എന്നാൽ യുഎഇ സർക്കാർ ഇപ്പോൾ തൊഴിൽ വിസകളുടെ സാധുത ഏകീകരിച്ചു.

“പുതിയ അപ്‌ഡേറ്റുകൾ പ്രകാരം, സാധുത മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചിരിക്കുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യിലെ ഒരു കസ്റ്റമർ കെയർ ഏജന്റ് സ്ഥിരീകരിച്ചു,

“ഇതിനകം നൽകിയിട്ടുള്ള വിസകൾക്ക് മൂന്ന് വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും. എല്ലാ പുതിയ വിസകൾക്കുമാണ് രണ്ട് വർഷത്തെ സാധുതയെന്ന്, ” ബിസിനസ് കൺസൾട്ടന്റ് വ്യക്തമാക്കി.

നടപടിക്രമങ്ങൾ പുരോഗമിക്കുന്ന വിസകൾക്കും പുതിയ നിയമം ബാധകമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!