യുഎഇയിൽ അനുവദിച്ച ഫ്രീസോൺ വിസകളുടെ സാധുത മൂന്ന് വർഷത്തിൽ നിന്ന് രണ്ടായി കുറച്ചതായി ടൈപ്പിംഗ് സെന്റർ ഏജന്റുമാരും ബിസിനസ് സെറ്റപ്പ് കൺസൾട്ടന്റുമാരും സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
“ഇതിനകം നൽകിയിട്ടുള്ള വിസകൾക്ക് മൂന്ന് വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും. എല്ലാ പുതിയവയ്ക്കും രണ്ട് വർഷത്തെ സാധുത ഉണ്ടായിരിക്കും, ”ഒരു ബിസിനസ് കൺസൾട്ടന്റ് പറഞ്ഞു.ഈ വർഷം ഒക്ടോബർ മുതൽ പുതിയ സാധുത കാലയളവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
മെയിൻലാൻഡിൽ ഇഷ്യൂ ചെയ്യുന്ന വിസകൾക്ക് രണ്ട് വർഷത്തെ സാധുതയുണ്ടെങ്കിൽ, ഫ്രീസോണിലുള്ളവർക്ക് മൂന്ന് വർഷമായിരുന്നു. യുഎഇ സർക്കാർ ഇപ്പോൾ തൊഴിൽ വിസകളുടെ സാധുത ഏകീകരിച്ചിരിക്കുകയാണ്.
കടപ്പാട് : ഖലീജ് ടൈംസ്