ലുലു ഹൈപ്പർമാർക്കറ്റ് ഇനി ദുബായ് മാളിലും

Lulu Hypermarket is now in Dubai Mall

ദുബായ്: ആധുനിക ദുബായ് നഗരത്തിൻ്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഡൗൺ ടൗൺ ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച കരാറിൽ ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരായ എമ്മാർ പ്രോപ്പർട്ടീസും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പ് വെച്ചു.

എമ്മാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമാണ് കരാറിൽ ഒപ്പ് വെച്ചത്. എമാർ പ്രോപ്പർട്ടീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് ജയിൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, എമാർ മാൾസ് സി.ഇ.ഒ വാസിം അൽ അറബി എന്നിവരും സന്നിഹിതരായിരുന്നു.

അടുത്ത വർഷം ഏപ്രിലോടുകൂടി ലുലു @ ദുബായ് മാൾ പ്രവർത്തനം ആരംഭിക്കും

ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ഷോപ്പിംഗ് കേന്ദ്രമായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിനായി എമാർ ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഒരു ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ആയിരത്തിലധികം റീട്ടെയിൽ ബ്രാൻഡുകളാണ് പ്രവർത്തിക്കുന്നത്. ഉയരത്തിൽ ലോകപ്രശസ്ത കെട്ടിടമായ ബുർജ്ജ് ഖലീഫയോട് ചേർന്ന് അഞ്ച് ലക്ഷത്തിൽപ്പരം സ്ക്വയർ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുമ്പോൾ നവീനമായ ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!