രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. നളിനി ശ്രിഹരന് അടക്കം ആറ് പേരെ മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് നളിനിക്ക് ജയില്‍ മോചനത്തിന് വഴി തുറന്നിരിക്കുന്നത്. മെയ് 17ന് രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളനെ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു.