തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ കൂളിമുട്ടം സ്വദേശികളുടെ കൂട്ടായ്മയിൽ നടക്കുന്ന യു.എ.ഇ കൂളിമുട്ടം ഫെസ്റ്റ്-2022 ‘നമ്മൾ കൂളിമുട്ടത്തുകാർ’ നാളെ നവംബർ 13ന് ദുബായിലെ ഖിസൈസിലുള്ള ക്രസന്റ് സ്കൂളിൽ നടക്കും.
രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ നീളുന്ന പരിപാടികളിൽ പ്രതിപക്ഷ നേതാവ് : വി.ഡി സതീശൻ, ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്, കൈപ്പമംഗലം എം.എൽ.എ : ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവരടക്കമുള്ള ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പ്രമുഖ കലാകാരന്മാര്ക്കൊപ്പം കൂട്ടായ്മ പ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളും ഗാനമേള, ശിങ്കാരിമേളം എന്നിവയും നടക്കും.