ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലധികം തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍താരത്തിന്റെ സംഘം കൈവശം വച്ചിരുന്ന 1.8 മില്യൺ (ഏകദേശം 80,000 ദിർഹം) വില മതിക്കുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചതായി കസ്റ്റംസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൂപ്പര്‍താരം ഉള്‍പ്പടെയുള്ള സംഘത്തെ മുഴുവന്‍ തടഞ്ഞു വച്ചത്.
ഒരു മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷം നടന്‍ തന്റെ മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പം വിമാനത്താവളത്തിന് പുറത്തേക്ക് വന്നെങ്കിലും കിംഗ് ഖാന്റെ അംഗരക്ഷകന്‍ രവിയും കൂട്ടാളികളും വിമാനത്താവളത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. വിലകൂടിയ വാച്ചുകളും ആഡംബര ബാഗുകളും ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ച ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ടുകള്‍.