ഫിഫ 2022 ലോകകപ്പിന് മുന്നോടിയായുള്ള ഇന്നത്തെ താരനിബിഡമായ സന്നാഹ മത്സരത്തിനായി
ലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയും യുഎഇയും കളത്തിലിറങ്ങും. യുഎഇ സമയം രാത്രി 7.30 നാണ് മത്സരം.
അബുദാബി മുഹമ്മദ് ബിൻ സായിദ് സറ്റേഡിയത്തിൽ നടക്കുന്ന കളിയുടെ ടിക്കറ്റുകൾ മുഴുവനും ആഴ്ചകൾക്ക് മുമ്പ് തന്നെ വിറ്റുപോയിരുന്നു. മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യ ലോകകപ്പ് ഫൈനലിൽ നവംബർ 22ന് ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. അവരുടെ മറ്റ് ഗ്രൂപ്പ് സി മത്സരങ്ങളിൽ മെക്സിക്കോയെയും പിന്നീട് പോളണ്ടിനെയും നേരിടും.