ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന സ്ഥിരീകരണവുമായി ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ. സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ലോകകപ്പിലെ 64 മത്സരങ്ങളിൽ അല്‍ക്കഹോള്‍ അടങ്ങാത്ത ബിയർ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കി.ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക.
ലോകകപ്പ് ടൂർണമെന്റിലുടനീളം ഖത്തറി സ്റ്റേഡിയങ്ങളിലോ പരിസരങ്ങളിലോ ലഹരിപാനീയങ്ങൾ വിൽക്കുന്നത് നിരോധിക്കുമെന്ന് ഫിഫയുടെ അവസാന നിമിഷ തീരുമാനമുണ്ടായെന്ന് ഫുട്ബോൾ അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.