Search
Close this search box.

വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് സഹായവുമായി അബുദാബി ഭരണകൂടം

എമിറേറ്റ് ഡെവലപ്പ്മെന്റ് ആക്സിലറേറ്റർ “ഗദൻ 21” പരിപാടിയുടെ ഭാഗമായി വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സാമൂഹ്യക്ഷേമ വകുപ്പ്. അബുദാബിയിൽ സ്ഥിരതാമസക്കാരായ ദരിദ്ര എമിറാത്തി കുടുംബങ്ങൾക്ക് സഹായം നൽകി അവരെ സാമ്പത്തീകമായി സ്ഥിരതയുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് കൊണ്ട് ഈ കുടുംബങ്ങളിൽ ഉള്ള അംഗങ്ങൾക്ക് സുരക്ഷിതമായ ജോലി നേടാൻ വേണ്ടിയുള്ള സൗകര്യങ്ങൾ വകുപ്പ് ഒരുക്കും. കൂടാതെ നിലവിൽ ഉള്ള ഭാവന നിർമ്മാണ പദ്ധതികൾ, ഭക്ഷ്യ സബ്‌സിഡി, സൗജന്യ ആരോഗ്യ പരിരക്ഷ തുടങ്ങിയവയിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് മുൻഗണന നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പദ്ധതിയുടെ ആദ്യ ഘട്ടം അൽ ദഫ്‌റയിൽ ജനുവരി 6 നു ആരംഭിക്കും. അൽ ഐനിൽ ജനുവരി 20 നും അബുദാബി നഗരത്തിൽ ഫെബ്രവരി 24 നും ആയിരിക്കും പദ്ധതിക്ക് വേണ്ടി അപേക്ഷകൾ സ്വീകരിക്കുക. അർഹരായ അപേക്ഷകർക്ക് 2019 ഏപ്രിൽ മുതൽ സഹായം ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts