ഇന്ന് രാവിലെ നടന്ന ദുബായ് റണ്ണിൽ 193,000-ത്തിലധികം പേർ പങ്കെടുത്തു. പുലർച്ചെ ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേർ പങ്കെടുത്തു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് റോഡ് ദുബായ് റൺന്നു വേണ്ടി ഓട്ടക്കാരെ ഉൾക്കൊള്ളാൻ അടച്ചു.
