അൽ ഖവാനീജിലും മുഷ്രിഫിലും സൈക്ലിംഗ് ട്രാക്കുകൾ നിർമ്മിക്കാനൊരുങ്ങി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനുള്ള ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സൈക്ലിംഗ് ട്രാക്കുകൾ നിർമ്മിക്കുന്നത്.
ദുബായ് അർബൻ പ്ലാൻ 2040-ന്റെ സാക്ഷാത്കാരമെന്ന നിലയിൽ ആളുകൾക്ക് സൈക്ലിംഗ് പരിശീലിക്കുന്നതിന് അനുയോജ്യമായ ഓപ്ഷനുകൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ ട്രാക്കുകൾ 7 കി.മീ നീളവും നിലവിലുള്ള ട്രാക്കുകളുമായി ബന്ധിപ്പിക്കുന്നതുന്നതാണ്.
“ദുബായിലുടനീളമുള്ള ജോഗിംഗ്, സൈക്ലിംഗ് ട്രാക്കുകൾക്കായുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഈ പദ്ധതി ഏറ്റെടുക്കുന്നത്. എമിറേറ്റിലെ ആളുകളുടെ ക്ഷേമം മെച്ചപ്പെടുത്തുന്ന കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.