മലപ്പുറം: യു എ ഇ യുടെ രാഷ്ട്ര ശിൽപിയും ലോകത്തിന് സഹിഷ്ണുതയുടെ മാതൃകകൾ സമ്മാനിച്ച മഹാ വ്യക്തിത്വവുമായ ഷൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ സ്മരിച്ചു കൊണ്ട് സായിദ് വർഷ സമാപന സംഗമത്തിന് പ്രൗഢ സമാപ്തി. ശൈഖ് സായിദിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് യു എ ഇ പ്രഖ്യാപിച്ച ശൈഖ് സായിദ് വർഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ പരിപാടികൾക്കാണ് സമാപ്തി കുറിച്ചത്. മഅ്ദിൻ എജ്യൂപാർക്കിലെ സായിദ് ഹൗസിൽ നടന്ന പരിപാടി കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യന് സന്തോഷം പകരുന്ന അധികാര പ്രയോഗങ്ങൾ നടപ്പിൽ വരുത്തുന്നതിനും സഹിഷ്ണുത സംസ്‌കാരത്തെ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിലും യു എ ഇയുടെയും ശൈഖ് സായിദിന്റേയും പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം യു എ ഇ നടത്തുന്ന സഹിഷ്ണുതാ വർഷാചരണത്തിലും പങ്കാളിയാവാൻ കേരളം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ മുഖ്യപ്രഭാഷണം നടത്തി. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ലുലു മാനേജിങ് ഡയറക്ടർ പത്മശ്രീ എം എ യൂസഫലി ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ ആപത്ഘട്ടങ്ങളിലെല്ലാം സഹായിച്ച യു എ ഇയോടും അതിന്റെ ഭരണാധികാരികളോടും നാം കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് തലവൻ അദീബ് അഹ്മദ്, അബ്ദുൽ ഖാദിർ തെരുവത്ത്, ഡോ. മുഹമ്മദ് കാസിം, മൻസൂർ ഹാജി ചെന്നൈ, ഡോ. ആസാദ് മൂപ്പൻ, ഫ്‌ളോറ ഹസൻ ഹാജി, അബ്ദുൽകരീം വെങ്കിടങ്ങ്, ഹനീഫ ഹാജി ചെന്നൈ, ബാരി ഹാജി ചെന്നൈ, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, ഫാത്തിമ മൂസ ഹാജി, ഫാത്തിമ സുലൈമാൻ ഹാജി, നൗഫൽ തളിപ്പറമ്പ്, അബ്ദുൽ മജീദ് ഹാജി മങ്കട, ഡോ. ഷാനിദ്, കുഞ്ഞിമുഹമ്മദ് ഹാജി വടക്കേക്കാട്, ഹസൻ ഹാജി സംബന്ധിച്ചു. ലുലു ഇന്റർനാഷണലും മഅ്ദിൻ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വൈസനിയം സമാപന സമ്മേളനത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച മഅ്ദിൻ അക്കാദമിയിൽ നിന്ന് സമന്വയ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 400 യുവ പണ്ഡിതരുടെ സനദ് ദാന സമ്മേളനം നടന്നു. രാവിലെ പത്തിന് എജ്യൂപാർക്കിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാനം നിർവ്വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ഡോ അബ്ദുൽ ഫത്താഹ് അൽ ഗനി ഈജിപ്ത് മുഖ്യാതിഥിയായി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, ഡോ. അബ്ദുള്ള ഫദ്അഖ് മക്ക, പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, വി പി എം ഫൈസി വല്ല്യാപള്ളി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, വയനാട് അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കട്ടിപ്പാറ അഹ്മദ് കുട്ടി മുസ്ലിയാർ, പൊന്മള മൊയ്തീൻകുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, ടി പി അബൂബക്കർ മുസ്‌ലിയാർ വെന്മനാട് സംബന്ധിച്ചു.
ഉച്ചക്ക് രണ്ടിന് നടന്ന ഹാർമണി മീറ്റ് മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്നതായി. മഅ്ദിൻ എജ്യൂപാർക്കിൽ നടന്ന പരിപാടി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെപി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യക്കു പറയാനുള്ളത് മതമൈത്രിയുടെയും മതസൗഹാർദ്ധത്തിന്റെയും ജീവിത മാതൃകകളുടെ ചരിത്രങ്ങളാണെന്നും വർഗീയതയുടെ കാലുഷ്യമല്ല രാജ്യത്തു വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. പി.കെ.എസ് തങ്ങൾ തലപ്പാറ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ്, ഫാദർ ജോസഫ്, ടി.കെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വൈകുന്നേരം അഞ്ചിന് നടന്ന ആത്മീയ സമ്മേളനം ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ,ശൈഖ് അബ്ദുല്ല ഫദ്അഖ്, അസ്സയ്യിദ് ഉമറുൽ ജിഫ്രി മദീന, അസ്സയ്യിദ് അലി സൈദ്, അസ്സയ്യിദ് അഹ്മദ് ഹാഷിം അൽ ഹബ്ശി, അസ്സയ്യിദ് ഹാമിദ് ഉമറുൽ ജീലാനി, അൽ ഹബീബ് മുഹ്‌യദ്ധീൻ ജമലുല്ലൈലി, അസ്സയ്യിദ് ബാഹസൻ ജമലുല്ലൈലി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഹുസൈൻ ജമലുല്ലൈലി, സയ്യിദ് ജലാലുദ്ധീൻ ജീലാനി, അബ്ബാസ് മുസ്‌ലിയാർ മഞ്ഞനാടി, വാളക്കുളം ബീരാൻ മുസ്‌ലിയാർ, ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ, എം അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, ഹസൻ മുസ്‌ലിയാർ വയനാട്, അബൂബക്കർ മുസ്‌ലിയാർ വെന്മേനാട്, ത്വാഹ മുസ് ലിയാർ ആലപ്പുഴ, അബ്ദുൽ ഖാദിർ മദനി കൽത്തറ, സയ്യിദ് ശഹീർ അൽ ബുഖാരി കവരത്തി, മുഹമ്മദ് അഹ്‌സനി പകര, മഹ്മൂദ് മുസ്‌ലിയാർ കൊടക്, അബ്ദുൽലത്വീഫ് സഅ്ദി പഴശ്ശി, അലി ബാഖവി ആറ്റുപുറം പ്രസംഗിച്ചു.