ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അബുദാബിയിലെ ഒരു റോഡ് അടച്ചിടുമെന്ന് അബുദാബി പോലീസ് ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
ഇന്ന് പുലർച്ചെ അബുദാബിയിലെ സ്വീഹാൻ റോഡിൽ ഒരു അപകടം ഉണ്ടായി.കൂട്ടിയിടിയെത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ തീ അണച്ചു, തീപിടിത്തത്തെ തുടർന്ന് അൽ ഷംഖ പാലം മുതൽ അൽ ഫലാഹ് അൽ താനി പാലം വരെയുള്ള സ്വീഹാൻ റോഡ് ഇരു ദിശകളിലേക്കും ഇപ്പോൾ താൽകാലികമായി അടച്ചിരിക്കുകയാണ്