അൽഐനിൽ ബാങ്ക് ജീവനക്കാരെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് അഞ്ച് പേർ ചേർന്ന് 149,000 ദിർഹം കൈക്കലാക്കി.

In Al Ain, five persons conned the woman by pretending to be bank employees and took 149,000 dirhams.

ഫോൺ തട്ടിപ്പിൽ യുവതിയുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കി 1,49,000 ദിർഹം കൈപ്പറ്റിയ അഞ്ച് യുവാക്കൾളോട് ഇരയ്ക്ക് പണം തിരികെ നൽകാൻ നിർദേശിച്ചു.

അൽഐൻ സിവിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് യുവതിയുടെ പണം തിരികെ നൽകാൻ പുരുഷന്മാരോട് ഉത്തരവിട്ടത്. തന്റെ വിശദാംശങ്ങൾ മോഷ്ടിച്ച ശേഷം ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച 149,000 ദിർഹം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി പുരുഷന്മാർക്കെതിരെ കേസ് ഫയൽ ചെയ്തതായി ഔദ്യോഗിക കോടതി രേഖകൾ വ്യക്തമാക്കുന്നു.

തനിക്ക് അക്കൗണ്ടുള്ള ബാങ്കിലെ ജീവനക്കാരാണ് താനും സഹപ്രവർത്തകരും എന്ന് ഒരാൾ തന്നെ ഫോണിൽ വിളിച്ച് പറഞ്ഞതായി അവർ വിശദീകരിച്ചു. തന്റെ ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാൻ വിവരങ്ങൾ ആവശ്യമാണെന്ന് അവർ പറഞ്ഞതിന് ശേഷമാണ് തന്റെ സ്വകാര്യ വിവരങ്ങൾ അവർക്ക് നൽകിയതെന്ന് യുവതി പറഞ്ഞു. തുടർന്ന് അവർ അവളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 149,000 ദിർഹം പിൻവലിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!