യു എ ഇ നിവാസികളായ കൂട്ടായിക്കാരുടെ കൂട്ടായ്മയായ ” കൂട്ടായി കൂട്ടായ്മ” യു എ ഇ നാഷണൽ ഡേ വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ദുബായ് അൽ തവാർ പാർക്കിൽ വെച്ച് ചേർന്ന സംഗമത്തിൽ പഴയ കാല ഓർമകളിലേക്ക് നയിക്കുന്ന ഗൃഹാതുരമായ, കമ്പ വലി, ചട്ടി പന്ത്, കുളം കര തുടങ്ങിയ ധാരാളം മത്സരങ്ങൾ സംഘടിപ്പിച്ചു.
ശ്രീ. ചാക്കോ ഓലക്കാടൻ, സി പി കുഞ്ഞിമൂസ, അഷ്‌റഫ് കെ എന്നിവർ സമ്മാനദാനം നിർവഹിച്ചു കൂട്ടായി നിവാസികളുടെ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായ പരിപാടി സയ്ദ് ഹൈദ്രോസ് കോയ തങ്ങൾഉത്ഘാടനം ചെയ്തു. കബീർ ഇ അധ്യക്ഷം നിർവഹിച്ചു സി എം ടി റഫി സ്വാഗതവും പി പി ശിഹാബ് നന്ദിയും പറഞ്ഞു