30 ടണ്ണിലധികം മയക്കുമരുന്ന് ”സൂപ്പർ കാർട്ടൽ”പിടികൂടി : ദുബായിലെ 6 അറസ്റ്റുകളടക്കം വിവിധ രാജ്യങ്ങളിലായി 49 പേർ അറസ്റ്റിൽ

Europol takes down European 'super cartel' with six arrests in Dubai

യൂറോപ്പിലെ കൊക്കെയ്ൻ വ്യാപാരത്തിന്റെ മൂന്നിലൊന്ന് നിയന്ത്രിക്കുന്ന ഒരു വലിയ മയക്കുമരുന്ന് “സൂപ്പർ കാർട്ടൽ” പോലീസ് പൊളിച്ചു നീക്കി, ഇതിന്റെ ഭാഗമായ ദുബായിലെ ആറ് പ്രധാന പ്രതികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായി 49 പേരെ അറസ്റ്റ് ചെയ്തതായി യൂറോപോൾ അറിയിച്ചു.

അന്താരാഷ്ട്ര ഓപ്പറേഷനിലൂടെ 30 ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്, ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്‌സ്, സ്പെയിൻ എന്നിവിടങ്ങളിൽ അറസ്റ്റിലേക്ക് നയിച്ചതായി യൂറോപ്യൻ യൂണിയന്റെ പോലീസ് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. തെക്കേ അമേരിക്കയിൽ നിന്ന് റോട്ടർഡാം, ആന്റ്‌വെർപ് തുറമുഖങ്ങൾ വഴി വരുന്ന കൊക്കെയ്‌നെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഫ്രാൻസുമായി ബന്ധമുള്ള രണ്ട് ‘ഉയർന്ന പ്രതികളെ ദുബായിൽ അറസ്റ്റ് ചെയ്തതായി യൂറോപോൾ പറഞ്ഞു, രണ്ട് നെതർലൻഡ്‌സുമായി ബന്ധമുള്ളവരും രണ്ട് പേർ സ്‌പെയിനുമായി ബന്ധപ്പെട്ടവരുമാണ്.

കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനുള്ള സംയുക്ത അന്താരാഷ്ട്ര സഹകരണ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ‘ഓപ്പറേഷൻ ഡെസേർട്ട് ലൈറ്റ്’ വരുന്നതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!