യുഎഇയിൽ തിരമാലയിൽ പെട്ട രണ്ട് സഹോദരങ്ങളെ രക്ഷിച്ച് പ്രവാസി മാതൃകയായി. എമിറേറ്റിലെ ഒരു ബീച്ചിലെ തിരമാലയിൽ പെട്ട 13-ഉം 14-ഉം വയസ്സുള്ള രണ്ട് അറബ് സഹോദരങ്ങളെയാണ് ഹിഷാം ബെൻലാജി എന്ന പ്രവാസി രക്ഷപെടുത്തിയത്.
റാസൽഖൈമ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി, ഇദ്ദേഹത്തെ ആദരിച്ചു.
സമൂഹത്തിൽ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ചൈതന്യം ഉൾകൊള്ളുന്ന അറബ് നിവാസിയുടെ ഈ പ്രവർത്തനത്തെ റാസൽഖൈമ പോലീസ് കമാൻഡർ ഇൻ ചീഫ് അഭിനന്ദിച്ചു.