യുഎഇയുടെ 51-ാമത് ദേശീയ ദിനത്തിന് മുന്നോടിയായി 1,530 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
അതോടൊപ്പം വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ച് മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും അദ്ദേഹം ഉത്തരവിട്ടു.
തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവരുടെ കുടുംബങ്ങൾക്കായി സംഭാവന നൽകാനും അവസരം നൽകാനാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
എല്ലാ വർഷവും, പ്രത്യേക അവസരങ്ങളിൽ, കുടുംബങ്ങളെ ഒരുമിച്ച് നിർത്താനും ജീവിതനിലവാരം ഉയർത്താനും ശ്രമിക്കുന്ന പദ്ധതികളുടെ ഭാഗമായി രാജ്യത്തെ ഭരണാധികാരികൾ നൂറുകണക്കിന് തടവുകാർക്ക് മാപ്പ് നൽകുന്നു.