യുഎഇ ദേശീയ ദിനം: ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 3 ശനിയാഴ്ച വരെ എല്ലാ പൊതു പാർക്കിംഗുകളും സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾക്ക് ഈ നിയമം ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പൊതു ബസുകൾ, ദുബായ് മെട്രോ, ട്രാം എന്നിവയുടെ പുതുക്കിയ സർവീസ് സമയവും ആർടിഎ പ്രഖ്യാപിച്ചു.

നവംബർ 30 മുതൽ ഡിസംബർ 3 വരെ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ രാവിലെ 5 മുതൽ പുലർച്ചെ 1 വരെയാണ് പ്രവർത്തിക്കുന്നത്. അതേസമയം ഡിസംബർ 4 ന്, രണ്ട് ലൈനുകളും രാവിലെ 8 മുതൽ 12 വരെ (അർദ്ധരാത്രി) പ്രവർത്തിക്കും.

നവംബർ 30 മുതൽ ഡിസംബർ 3 വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെ ട്രാം സർവീസ് നടത്തും. ഡിസംബർ 4 ന് രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും സർവീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!