ജിദ്ദ – കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നെടുമ്പാശേരിയിൽ ഇറക്കി . ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്പൈസ് ജെറ്റ് -SG 036 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാറെന്നാണ് സംശയം.
6.29ന് നെടുമ്പാശേരിയിൽ ജാഗ്രതാ നിർദേശം നൽകിയ ശേഷം 7.19 നാണ് വിമാനം സുരക്ഷിതമായി ഇറക്കാനായതെന്നാണ് വിവരം. 188 മുതിർന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്.എല്ലാവരും സുരക്ഷിതരാണ്.