യുഎഇയിൽ സ്വകാര്യ മേഖലയിലെ കമ്പനികളിൽ സ്വദേശി നിയമനം കഴിഞ്ഞാൽ അവരുടെ തൊഴിൽ തീയതി മുതൽ 30 ദിവസത്തിനകം ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയിൽ (GPSSA) രജിസ്റ്റർ ചെയ്യണം. ജോയിൻ ചെയ്ത തീയതി മുതൽ ഒരു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയായി എന്ന് ഉറപ്പാക്കേണ്ടത് ഒരു ജീവനക്കാരന്റെ ഉത്തരവാദിത്തമാണ്, GPSSA മുന്നറിയിപ്പ് നൽകി.
സ്വകാര്യമേഖലയിൽ തൊഴിൽ നേടുന്നതിന് സ്വദേശികളെ ശാക്തീകരിക്കുന്ന ഒരു ഫെഡറൽ പ്രോഗ്രാമായ നഫീസിന്റെ ഭാഗമാണ് ഈ ആവശ്യകത. പരിപാടിക്ക് കീഴിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വദേശി അല്ലെങ്കിൽ എമിറാത്തി ഗുണഭോക്താക്കളുടെ എണ്ണം 75,000 ൽ നിന്ന് 170,000 ആയി ഉയർത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്.
ഈ വർഷാവസാനത്തോടെ, ഒരു സ്വകാര്യ കമ്പനിയുടെ വൈദഗ്ധ്യമുള്ള ജീവനക്കാരിൽ 2 ശതമാനം സ്വദേശികൾ ആയിരിക്കണം. ടാർഗെറ്റ് നേടുന്നതിൽ പരാജയപ്പെടുന്നതിനുള്ള പിഴ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും, നിയമിക്കാത്ത ഓരോ യുഎഇ പൗരനും 72,000 ദിർഹം (വാർഷിക സംഭാവന) പിഴ ചുമത്തും.