അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേള ആരംഭിച്ചു : പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ച് ലുലു ഗ്രൂപ്പ്

Abu Dhabi International Food Fair has started Lulu Group launched new products in the market

അബുദാബി: അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് അബുദാബി എക്സിബിഷൻ സെന്ററിൽ തുടക്കമായി. യു എ ഇ സഹിഷ്ണത വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. യു എ ഇ കാലാവസ്ഥ വ്യതിയാന – പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മെഹെരി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി എന്നിവരും സംബന്ധിച്ചു.

യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിട്ടി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നും ഭക്ഷ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പവിലിയനുകളും മേളയിലുണ്ട്‌. മേളയോടൊപ്പം എട്ടാമത് അബുദാബി ഡേറ്റ്സ്‌ ഫെസ്റ്റിവലും നടത്തുന്നുണ്ട്.

പ്രാദേശിക ഉത്പന്നങ്ങൾ സംഭരിക്കാൻ ലുലു ഗ്രൂപ്പ്

അബുദാബിയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ കൂടുതലായി സംഭരിക്കാൻ പ്രമുഖ യു എ ഇ സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ്പ് ധാരണ പാത്രത്തിൽ ഒപ്പ് വെച്ചു. ധാരണ പ്രകാരം പ്രാദേശിക കാർഷികോത്‌പ്പന്നങ്ങൾ കൂടുതലായി സംഭരിച്ച് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കുന്നതോടൊപ്പം പ്രകൃതി സഹൃദ പാക്കിങ് വ്യാപകമാക്കുകയും ചെയ്യും.

യു എ ഇ കാലാവസ്ഥ വ്യതിയാന – പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മെഹെരി, എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ
സിലാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൽമീൻ ഉബൈദ് അൽ അമെരി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.

ലുലു ബ്രാൻഡ് ഉൽപ്പന്നങ്ങൾ പുറത്തിറക്കി

ലുലു ബ്രാൻഡിലുള്ള വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇതോടനുബന്ധിച്ച് പുറത്തിറക്കി. ലുലു ബ്രാൻഡിലുള്ള പുതിയ ഉൽപ്പന്നമായ ലുലു നെയ്യ് ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മന്ത്രി മറിയം അൽ മെഹെരി, എം എ യൂസഫലിയുടെ എന്നിവരുടെ സാന്നിധ്യത്തിൽ വിപണിയിലിറക്കി.

ഫോട്ടോ: അബുദാബി കാര്ഷികോല്പന്നങ്ങൾ സംഭരിക്കുന്നതിനായുള്ള ധാരണാ പാത്രത്തിൽ യു എ ഇ കാലാവസ്ഥ വ്യതിയാന – പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മെഹെരി, എം എ യൂസഫലിഎന്നിവരുടെ സാന്നിധ്യത്തിൽ സിലാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൽമീൻ ഉബൈദ് അൽ അമെരി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിംഎന്നിവർ ഒപ്പ് വെക്കുന്നു.

ലുലു ബ്രാൻഡിലുള്ള പുതിയ ഉൽപ്പന്നമായ ലുലു നെയ്യ് ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പുറത്തിറക്കുന്നു. കാലാവസ്ഥ വ്യതിയാന – പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മെഹെരി, എം എ യൂസഫലി എന്നിവർ സമീപം
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!