കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നടന്ന അബുദാബിയിലെ ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പിൽ ഷാർജയിലെ ഒരു കാർ വാഷ് കമ്പനിയിലെ 1,500 ദിർഹം ശമ്പളക്കാരനായ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള കാതർ ഹുസൈൻ 30 മില്ല്യൺ ദിർഹം നേടി
എന്നിരുന്നാലും, ഷോയുടെ അവതാരകർ ഹുസൈനെ വിളിച്ചപ്പോൾ നാട്ടിൽ അവധിയിലായിരിക്കുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതിനാൽ ഹുസൈനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. പക്ഷേ ഭാഗ്യവശാൽ, നറുക്കെടുപ്പ് തത്സമയം പ്രതീക്ഷിച്ചിരുന്ന ഹുസൈൻ ഉടൻ തന്നെ നാട്ടിൽ നിന്ന് ഞായറാഴ്ച ഷാർജയിലേക്ക് എത്തിയിരുന്നു
“അത് അവിശ്വസനീയമായ നിമിഷമായിരുന്നു. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അല്ലെങ്കിൽ, 1,500 ദിർഹം സമ്പാദിക്കുന്ന ഒരാൾക്ക് എങ്ങനെ 30 മില്യൺ ദിർഹം മഹത്തായ സമ്മാനം നേടാനാകും, ”ഹുസൈൻ പറഞ്ഞു. സുഹൃത്തും സഹപ്രവർത്തകനുമായ 1200 ദിർഹം ശമ്പളക്കാരനുമായ ദേവരാജിനൊപ്പം ഹുസൈൻ ഈ സമ്മാനത്തുക പങ്കിടും. ഇരുവരും ചേർന്നാണ് ടിക്കറ്റ് എടുത്തത്.