ദുബായിൽ കളരിയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് 270 പേർ

ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റിൽ 4 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള 270 പേരാണ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാൻ ഫാൽക്കൺ രൂപത്തിൽ ഒത്തുകൂടിയത്.

യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം കളരിപ്പയറ്റ് അവതരിപ്പിച്ച് റെക്കോർഡ് സ്വന്തമാക്കുന്നതിനായി കളരി ക്ലബ് ദുബായ് പോലീസുമായി സഹരിച്ചാണ് ഇത് വിജയിപ്പിച്ചത്.

വിധികർത്താവ് പരിശോധന പൂർത്തിയാക്കി റെക്കോർഡ് പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്തവരും അവരുടെ കുടുംബാംഗങ്ങളും ആഹ്ലാദിക്കുകയും കൈയടിക്കുകയും ചെയ്തു. “ഞങ്ങൾ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചതായി രണ്ട് വർഷത്തിലേറെയായി ക്ലബിലെ വിദ്യാർത്ഥിനിയായ 6 വയസ്സുകാരി ഇഷാനി പറഞ്ഞു.

3,000 വർഷത്തിലേറെ പഴക്കമുള്ള ആയോധനകലയാണ് കളരിപ്പയറ്റ് . മാത്രമല്ല ഇതിനെ എല്ലാ ആയോധനകലകളുടെയും മാതാവ് എന്നും വിളിക്കുന്നു. കളരിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഗിന്നസ് റെക്കോർഡ് ഉണ്ടാകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!