അബുദാബി വിമാനത്തിൽ പക്ഷിയിടിച്ച് യാത്ര മുടങ്ങി; പ്രതിഷേധവുമായി യാത്രക്കാർ

അ​ബു​ദാ​ബി​യി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് വ​ന്ന ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്നു വി​മാ​ന​ത്തി​ന്‍റെ തി​രി​ച്ചു​ള്ള യാ​ത്ര മു​ട​ങ്ങി. മ​ട​ക്ക​യാ​ത്ര റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

കഴിഞ്ഞ രാ​ത്രി 10.30 ഓ​ടെ വി​മാ​നം നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ക്ഷി​യി​ടി​ച്ച​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് 11.30-നു​ള്ള മ​ട​ക്ക​യാ​ത്ര മു​ട​ങ്ങാ​ൻ കാ​ര​ണം. മ​ട​ക്ക​യാ​ത്ര​യി​ലെ 189 ഓ​ളം യാ​ത്ര​ക്കാ​ർ ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​.

പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ കു​റ​ച്ചു​പേ​രെ സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​രും പ്ര​തി​ഷേ​ധി​ച്ച​തോ​ടെ അ​ടു​ത്ത ജി​ല്ല​ക്കാ​രാ​യ​വ​രെ മ​ട​ക്ക​യാ​ത്ര​യു​ടെ സൗ​ക​ര്യം ഒ​രു​ക്കി​യ ശേ​ഷം അ​റി​യ​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ തി​രി​കെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!