ദുബായുടെ 2023-2025 സാമ്പത്തികവർഷത്തേക്കുള്ള 205 ബില്യൺ ദിർഹത്തിന്റെ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബജറ്റിന് അംഗീകാരം നൽകി.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബജറ്റിന്റെ വിശദാംശങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചത്.
ഈ ബജറ്റ് എമിറേറ്റിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നു, ഭാവി അഭിലാഷങ്ങൾ നിറവേറ്റുന്നു, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു, സമൂഹത്തെ പരിപാലിക്കുന്നു, ദുബായിയുടെ ലോകത്തെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നു,” ഷെയ്ഖ് ഹംദാൻ പറഞ്ഞു. “പൗരന്മാരെ സേവിക്കാനും ബിസിനസുകളെ പിന്തുണയ്ക്കാനും എല്ലാവർക്കും മികച്ച സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ദുബായ് സർക്കാർ ലക്ഷ്യമിടുന്നു,” കിരീടാവകാശി പറഞ്ഞു.