ഇന്നലെ ശനിയാഴ്ച രാത്രി നടന്ന പോർച്ചുഗലിനെതിരായ മത്സരത്തിൽ മൊറോക്കൻ ഫുട്ബോൾ ടീം വിജയിച്ചതിന് വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എല്ലാ അറബികളെയും അഭിനന്ദിച്ചു.
“ലോകകപ്പിൽ ആരും മൊറോക്കോയ്ക്ക് മുകളിലല്ല. എല്ലാ അറബികൾക്കും അഭിനന്ദനങ്ങൾ. അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങൾ സാക്ഷാത്കരിക്കുന്നു, ”ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പോർച്ചുഗലിനെ 1-0ന് പരാജയപ്പെടുത്തി മൊറോക്കോ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമായി മാറുകയായിരുന്നു.
ലോകകപ്പിന്റെ ഈ ഘട്ടത്തിനപ്പുറം ഇതുവരെ ഒരു അറബ് ടീമും ആഫ്രിക്കൻ ടീമും എത്തിയിട്ടില്ല.