ഇന്ന് ഡിസംബർ 16 വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ നാളെ ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണി വരെ നിരവധി പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ട്രാഫിക്കിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ 2022 അഡ്‌നോക് അബുദാബി മാരത്തണിന്റെ റൂട്ട് മാപ്പ് പരിശോധിക്കണമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ മുന്നറിയിപ്പ് നൽകി.
ADNOC അബുദാബി മാരത്തണിൽ റെക്കോർഡ് 20,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, പുതിയ മാരത്തൺ റൂട്ട് അബുദാബിയിലെ ഏറ്റവും പ്രധാനപ്പെട്ട ചില റോഡുകളിലായിരിക്കും, ADNOC ആസ്ഥാനത്തിന് മുന്നിൽ തുടങ്ങി അൽ ബത്തീൻ പാലസ്, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ഖസർ അൽ ഹോസ്‌ൻ, വേൾഡ് ട്രേഡ് സെന്റർ അബുദാബി എന്നിവയിലൂടെ കടന്നു പോകും. അതായത് ഓടുന്നവരെ ഉൾക്കൊള്ളാൻ അബുദാബിയിലെ 8 റോഡുകൾ ഏതാനും മണിക്കൂറുകൾ അടച്ചിടും.
എമിറേറ്റ്സ് പാലസിന് സമീപമുള്ള റോഡ് : ശനിയാഴ്ച്ച 12 am – 9 am വരെ അടച്ചിടും.
കോർണിഷ് : ശനിയാഴ്ച്ച 2 am- 1 pm വരെ അടച്ചിടും.
ബത്തീൻ : ശനിയാഴ്ച്ച പുലർച്ചെ 4.30 am -7.30 am വരെ അടച്ചിടും.
അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് : ശനിയാഴ്ച്ച പുലർച്ചെ 5 am – 9 am വരെ അടച്ചിടും.
ഷെയ്ഖ് സായിദ് പള്ളിക്ക് സമീപം : ശനിയാഴ്ച്ച പുലർച്ചെ 5.45 am – 9.30 am വരെ അടച്ചിടും.
ഷെയ്ഖ് റായ്ദ് മസ്ജിദ് റോഡ് : ശനിയാഴ്ച്ച 6 am – 9.50 am വരെ അടച്ചിടും.
സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് : ശനിയാഴ്ച്ച 6.10 am – 11 am വരെ അടച്ചിടും.
അൽ വഹ്ദ മാളിന് സമീപത്ത് നിന്ന് അൽ ഹോസ്‌നിലേക്കുള്ള റോഡ് : ശനിയാഴ്ച്ച രാവിലെ 6.15 മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടും.
https://twitter.com/ITCAbuDhabi/status/1602734806764326912?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1602734806764326912%7Ctwgr%5E2d4d33aa994d582e92ac8595f9235f906901e3c1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timeoutabudhabi.com%2Fnews%2Fabu-dhabi-road-closures