ദുബായിൽ ലോക സന്നദ്ധസേവകദിനത്തിന്റെ ഭാഗമായി വതാനി അൽ ഇമറാത്ത് ഫൗണ്ടേഷൻ സാമൂഹിക സന്നദ്ധപ്രവർത്തകർക്ക് പുരസ്കാരം സമ്മാനിച്ചു.
ദുബായ് ചേമ്പർ ഓഫ് കൊമേഴ്‌സ് അങ്കണത്തിൽ നടന്ന ചടങ്ങിലാണ് അക്കാഫ് ഇവന്റസ് ജനറൽ സെക്രട്ടറിയും വി.എസ്. ബിജുകുമാർ, അക്കാഫ് കൾച്ചറൽ കോ – ഓർഡിനേറ്റർ വി.സി. മനോജ് എന്നിവർ യു.എ.ഇ. ഫെഡറൽ നാഷണൽ കൗൺസിൽ അംഗവും വതാനി അൽ ഇമറാത്ത് ഫൗണ്ടേഷൻ സി.ഇ.ഒ. യുമായ ദെറാർ ഹുമൈദ് അബ്ദുള്ള ബെൽഹോൾ എന്നിവരിൽ നിന്ന് സർട്ടിഫിക്കറ്റ് അടക്കമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
അക്കാഫ് ഭാരവാഹികളായ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, അനൂപ് അനിൽ ദേവൻ എന്നിവരും പങ്കെടുത്തു.