ഖത്തറിന്റെ ദേശീയ ദിനത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീമിനെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഞായറാഴ്ച അഭിനന്ദിച്ചു.
1878-ൽ രാജ്യത്തിന്റെ ഏകീകരണത്തിന്റെ അടയാളമായി ഇന്ന് ഡിസംബർ 18-ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കുകയാണ് . 1971-ൽ ഖത്തർ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു
ഖത്തറിന്റെ ദേശീയ ദിനത്തിൽ എന്റെ സഹോദരൻ തമീം ബിൻ ഹമദിനും ഖത്തറിലെ ജനങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നതായി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും ഭാവിയിൽ സന്തോഷവും വിജയവും ഉണ്ടാകട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു. ദേശീയ ദിനം ആഘോഷിക്കുന്നതിനൊപ്പം ഞായറാഴ്ച വൈകീട്ട് ഫിഫ ലോകകപ്പ് ഫൈനലിനും ഖത്തർ ഒരുങ്ങുകയാണ്. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് അർജന്റീന ഫ്രാൻസിനെ നേരിടുക.