2024 ൽ നടത്തുന്ന ലോക വ്യാപാര സംഘടനാ യോഗത്തിന് യുഎഇ ആതിഥേയത്വം വഹിക്കും

The UAE will host the World Trade Organization meeting in 2024

ലോക വ്യാപാര സംഘടന (World Trade Organisation) യുടെ അടുത്ത മന്ത്രിതല സമ്മേളനം 2024 ഫെബ്രുവരിയിൽ യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയിൽ നടക്കുമെന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അറിയിച്ചു

”സുസ്ഥിര സാമ്പത്തിക ഭാവിക്കായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനായി 2024 ൽ ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന് ആതിഥേയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടതിൽ യുഎഇ അഭിമാനിക്കുന്നു” യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റിൽ പറഞ്ഞു. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. പങ്കെടുക്കുന്ന രാജ്യങ്ങളെയും ലോക വ്യാപാര സംഘടനയെയും അദ്ദേഹം സ്വാഗതം ചെയ്തു.

“ലോക രാജ്യങ്ങൾക്കിടയിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ ഒഴുക്കിനും ആഗോള വ്യാപാരത്തിന്റെ ഭാവി സംരക്ഷണത്തിനും ഉറപ്പുനൽകുന്ന എല്ലാ അന്താരാഷ്ട്ര നീക്കങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു,” അദ്ദേഹം പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!