Search
Close this search box.

ഐസക്ക് ജോൺ,നിസാർ സെയ്ദ് ,ഹാഷ്മി താജ് ,ജമാലുദ്ദീൻ തുടങ്ങിയവർക്ക് അബുദാബി ഗ്രീൻ വോയ്‌സ് പുരസ്‌കാരം

5G service in Kerala from tomorrow

അബുദാബി: അബുദാബിയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്‌സ് അബുദാബിയുടെ മാധ്യമ, സാഹിത്യ പുരസ്‌കാരദാനവും സ്‌നേഹപുരം 2022 സംഗമവും മറ്റന്നാൾ ഡിസംബർ 21 ബുധനാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. സാമൂഹികക്ഷേമത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്‌സ് പത്തുവര്‍ഷങ്ങളായി നല്‍കിവരുന്നതാണ് ഗ്രീന്‍വോയ്‌സ് മാധ്യമശ്രീ പുരസ്‌കാരവും ഗ്രീന്‍വോയ്‌സ് ഹരിതാക്ഷര പുരസ്‌കാരവും. പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവനങ്ങള്‍ക്കും മുന്‍കയ്യെടുത്തും നിര്‍ധനര്‍ക്കുള്ള ഭവനനിര്‍മാണങ്ങളും വിദ്യഭ്യാസസഹായങ്ങളും ലഭ്യമാക്കിയും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്‌സ് അബുദാബി. യു.എ.ഇയുടെ തലസ്ഥാന നഗരിയില്‍ സാംസ്‌കാരിക, കലാസാഹിത്യ മേഖലകളിലും കൂട്ടായ്മ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്.

ഗ്രീന്‍ വോയ്‌സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരങ്ങള്‍ക്ക് ദൃശ്യമാധ്യമ രംഗത്ത് നിന്ന് ഹാഷ്മി താജ് ഇബ്രാഹിം(24 ന്യൂസ് ) , ജമാലുദ്ധീൻ (കൈരളി ന്യൂസ്) എന്നിവരും അച്ചടി മാധ്യമ രംഗത്തു നിന്നും ഐസക് പട്ടാണിപ്പറമ്പില്‍(ഖലീജ് ടൈംസ് ), ഓണ്‍ലൈന്‍ മാധ്യമ രംഗത്തു നിന്നും നിസാര്‍ സയ്ദും,റേഡിയോരംഗത്തു നിന്നും മിനി പത്മയും(ക്ലബ് FM ), സൈനുല്‍ ആബിദീന്‍ ഹരിതാക്ഷര പുരസ്‌കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടതായി ഗ്രീന്‍വോയ്‌സ് മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയരക്ടറുമായ വി. നന്ദകുമാര്‍ അറിയിച്ചു. ബുധനാഴ്ച് രാത്രി എട്ടുമുതല്‍ കലാപരിപാടികളും സ്‌നേഹവിരുന്നും ഉള്‍ക്കൊള്ളുന്നതാണ് സ്‌നേഹപുരം 2022 സംഗമം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts