ബുർജ് ഖലീഫയിൽ നടക്കുന്ന വാർഷിക പുതുവത്സര മെഗാഷോയ്‌ക്കായി എമാർ തയ്യാറെടുക്കുമ്പോൾ, ദുബായിലെ ഏറ്റവും ആഘോഷപ്പൂർണ്ണമായ രാത്രികളിലൊന്ന് നമ്മുടെ മുന്നിലെത്തുകയാണ്.
പുതുവത്സരരാവിൽ ദുബായിലെ ഡൗൺടൗണിൽ വിസ്മയിപ്പിക്കുന്ന ലേസർ, ലൈറ്റ്, ഫയർവർക്ക് ഷോ എന്നിവ എമാർ സംഘടിപ്പിക്കും.
നിങ്ങളുടെ സായാഹ്നം ആസൂത്രണം ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഒരു റെസ്റ്റോറന്റിൽ നിന്നോ കഫേയിൽ നിന്നോ നിങ്ങൾക്ക് പുതുവത്സരാഘോഷം ആസ്വദിക്കണമെങ്കിൽ, നിങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് വൈകുന്നേരം 6 മണിക്ക് അടയ്ക്കും, അതിനാൽ പാർക്കിംഗ് ഉൾപ്പെടുന്ന ഒരു ഹോട്ടലിലോ റെസ്റ്റോറന്റിലോ റിസർവേഷൻ ഉള്ള അതിഥികൾ ഈ സമയത്തിന് മുമ്പായി എത്തിച്ചേരണം.
അതേസമയം ദുബായ് മാളിൽ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. പാർക്കിംഗ് പ്രവേശനത്തിന് ചുറ്റുമുള്ള റോഡ് അടച്ചുകഴിഞ്ഞാൽ, കൂടുതൽ പ്രവേശനം ലഭ്യമാകില്ല.
റോഡ് അടയ്‌ക്കുന്നതിന് മുമ്പ് ടാക്സികൾ സാധാരണ പോലെ പ്രവർത്തിക്കും, എന്നാൽ റോഡ് അടച്ചു കഴിഞ്ഞാൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
ഡൗൺടൗൺ ദുബായ്, ദുബായ് മാൾ പാർക്കിംഗ് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, വസതികൾ, എഫ് ആൻഡ് ബി ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്‌തിരിക്കുന്ന കാറുകൾക്ക് ഈ നിയന്ത്രണങ്ങൾ എടുത്തുകഴിഞ്ഞാൽ പുറത്തിറങ്ങാനാകും.
ദുബായ് മാളിലെ കപ്പാസിറ്റി അനുസരിച്ച് ഉച്ചയ്ക്ക് 2 മുതൽ 10 വരെ എപ്പോൾ വേണമെങ്കിലും ദുബായ് മാൾ മെട്രോ സ്റ്റേഷൻ അടയ്ക്കാമെന്നും അധികൃതർ അറിയിച്ചു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിലുടനീളം സന്ദർശകർക്ക് പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് അഞ്ച് ആക്സസ് പോയിന്റുകൾ ഉണ്ടാകും:
ഗേറ്റ് 1: ഡൗൺടൗൺ കമാൻഡ് സെന്ററിന് പിന്നിൽ
ഗേറ്റ് 2: ബുർജ് വിസ്തയ്ക്ക് പിന്നിൽ
ഗേറ്റ് 3: എമാർ സ്ക്വയറിന് സമീപം, ബൊളിവാർഡ് പ്ലാസ ബിൽഡിംഗിനോട് ചേർന്ന്
ഗേറ്റ് 4: ബൊളിവാർഡിന് എതിർവശം
ഗേറ്റ് 5: ഡൗൺടൗണിന്റെ എതിർവശം
എന്നിവയാണ് അഞ്ച് ആക്സസ് പോയിന്റുകൾ.
അതിമനോഹരമായ ലൈറ്റുകൾക്കും വെടിക്കെട്ട് പ്രദർശനത്തിനും പുറമേ, ദുബായ് ഫൗണ്ടെയ്‌ന്റെ ആകർഷകമായ, സമന്വയിപ്പിച്ച പ്രകടനവും ഉണ്ടായിരിക്കും.