2023 ലെ യുഎഇയുടെ 5 പ്രധാന മുൻഗണനകൾ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
പുതുവർഷത്തിലെ ആദ്യ കാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎഇ കാബിനറ്റ് എല്ലായ്പ്പോഴും പ്രസിഡന്റായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകളും മികച്ച സാമ്പത്തിക, സാമൂഹികവും വികസന പരിസ്ഥിതിയും കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇ ജനതയുടെ അഭിലാഷങ്ങളും കൈവരിക്കുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനുള്ള എഞ്ചിനായിരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ഉറപ്പിച്ചു.
2023ലെ അഞ്ച് സർക്കാർ മുൻഗണനകൾക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
1. ദേശീയ ഐഡന്റിറ്റിയും അതിന്റെ ഏകീകരണവും
2. പരിസ്ഥിതിയും സുസ്ഥിരതയും.
3.വിദ്യാഭ്യാസ സമ്പ്രദായവും അതിന്റെ കാഴ്ചപ്പാടുകളുടെയും സൂചകങ്ങളുടെയും ഔട്ട്പുട്ടുകളുടെയും വികസനം.
4. എമിറേറ്റൈസേഷനും അതിന്റെ ത്വരിതപ്പെടുത്തലും.
5. യുഎഇയുടെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുക
2022-ൽ 339 വികസന, സാമ്പത്തിക, സാമൂഹിക സൂചകങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച 5 രാജ്യങ്ങളിൽ ഒന്നാണ് യുഎഇയെന്ന് കാസർ അൽ വതൻ അബുദാബിയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അധ്യക്ഷനായികൊണ്ട് പറഞ്ഞു.
900-ലധികം തീരുമാനങ്ങൾ, 22 സർക്കാർ നയങ്ങൾ, 68 ഫെഡറൽ നിയമങ്ങൾ, 113 ദേശീയ നിയന്ത്രണങ്ങൾ, 71 അന്താരാഷ്ട്ര കരാറുകൾ എന്നിവ അംഗീകരിക്കുകയും വികസിപ്പിക്കുകയും ചെയ്ത 2022-ലെ ഫലങ്ങളും യുഎഇ കാബിനറ്റ് അവലോകനം ചെയ്തു.
مجلس الوزراء هو المحرك الرئيسي في تنسيق الجهود وتوحيد الطاقات وتطوير السياسات والاستراتيجيات لتحقيق رؤية أخي رئيس الدولة حفظه الله وتطلعات شعبنا في بناء أفضل بيئة اقتصادية واجتماعية وتنموية.. متفائلون بالعام الجديد، ومتفائلون بفرق عملنا، ومتفائلون بمستقبل أفضل لوطننا بإذن الله. pic.twitter.com/hJOEtc0BY5
— HH Sheikh Mohammed (@HHShkMohd) January 2, 2023