ബസ് ഓൺ ഡിമാൻഡ് സർവീസുകൾ ഇന്ന് ജനുവരി 7 ന് നിർത്തിവെക്കുമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നിലവിലെ കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണമെന്ന് അതോറിറ്റി അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിൽ ഇന്ന് രാവിലെ മുതൽ രാജ്യത്തുടനീളം മഴയാണ്. തീരദേശ, വടക്കൻ, കിഴക്കൻ മേഖലകളിൽ വ്യത്യസ്‌ത തീവ്രതയിലുള്ള മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് നേരത്തെ അറിയിച്ചിരുന്നു.