എലൈറ്റ് മെൻസ് റേസ് – അൽ സലാം സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വഴിയൊരുക്കുന്നതിനായി നാളെ ഞായറാഴ്ച ദുബായിലെ ചില റോഡുകൾ 1.30 മുതൽ 6 വരെ 10-15 മിനിറ്റ് അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇൻഫിനിറ്റി ബ്രിഡ്ജ്; അൽ ഖലീജ് സ്ട്രീറ്റ്; ഡിസംബർ 2 സ്ട്രീറ്റ്; രണ്ടാമത്തെ സാബീൽ സ്ട്രീറ്റ്; അൽ മുസ്തഖ്ബാൽ സെന്റ് (ഫ്യൂച്ചർ റൗണ്ട്എബൗട്ട് മ്യൂസിയം); മൈദാൻ സ്ട്രീറ്റ്; മനാമ സ്ട്രീറ്റ്; എക്സ്പോ സ്ട്രീറ്റ്; ലെഹ്ബാബ് റോഡ്; അൽ ഖുദ്ര സ്ട്രീറ്റ്; നഹ്യാൻ സ്ട്രീറ്റിൽ അൽ ബൂർസ സ്ട്രീറ്റും, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും , ജുമൈറ സ്ട്രീറ്റ് ഉൾപ്പെടെയുള്ള റോഡുകളെ 10-15 മിനിറ്റ് വ്യത്യസ്ത സമയങ്ങളിൽ അടച്ചിടൽ ബാധിക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 6 വരെ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഭാഗികമായി അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. സൈക്കിൾ യാത്രക്കാർ ബദൽ പാത ഉപയോഗിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.
https://twitter.com/rta_dubai/status/1611633988598173699?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1611633988598173699%7Ctwgr%5E676b69dd008b298541715cff1c42c5a9e794d883%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fuae%2Ftransport%2F13-dubai-roads-briefly-closed-on-sunday-for-cycling-championship-1.93078673