ജെബിആർ ബീച്ചിൽ നീന്തുകയായിരുന്ന ഒരാളുടെ പാസ്‌പോർട്ടും ഫോണും സ്വകാര്യ വസ്തുക്കളും മോഷ്ടിച്ചതിന് അറബ് പൗരനെ ദുബായ് മിസ്‌ഡിമെയ്‌നർ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തും.
കഴിഞ്ഞ ഒക്ടോബറിൽ നീന്തൽ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സ്വകാര്യ സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. തുടർന്ന് നഷ്ടപ്പെട്ടയാൾ പോലീസിൽ പരാതി നൽകി.
കേസ് ഫയൽ അനുസരിച്ച്, അന്വേഷണ സംഘം സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 250 ദിർഹത്തിന് ഫോൺ അതേ രാജ്യക്കാരന് വിറ്റതായി പറയുകയും ചെയ്തു. ബാക്കി സാധനങ്ങൾ താൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായും പ്രതി അറിയിച്ചു.