വിമാനയാത്രക്കിടെ വായിൽ രക്തസ്രാവമുണ്ടായ യാത്രക്കാരൻ മരിച്ചു. മഥുരയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് അതുൽ ഗുപ്ത എന്ന 60കാരൻ മരിച്ചത്. യാത്ര തുടരുന്നതിനിടെ വായിൽ രക്തസ്രാവമുണ്ടാകുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം ഇൻഡോർ വിമാനത്താവളത്തിൽ ടിയന്തിര ലാൻഡിംഗ് നടത്തിയിരുന്നു.
ഇൻഡോറിൽ വിമാനമിറങ്ങിയതിന് പിന്നാലെ അതുൽ ഗുപ്തയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നോയ്ഡ സ്വദേശിയായ അതുലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇദ്ദേഹത്തിന് നേരത്തെ ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു.