ദുബായിലെ ഏറ്റവും പ്രമുഖ കമ്മ്യൂണിറ്റി ലിവിങ് ആയ ദുബായ് ഖുസൈസിലെ റെസിഡന്‍ഷ്യല്‍ ഒയാസിസ് ജനുവരി 13, 14 തീയ്യതികളില്‍ ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളില്‍ 15 രാജ്യക്കാരായ 324ല്‍ അധികം കുടുംബങ്ങള്‍ പങ്കെടുത്തു.
റെസിഡന്‍ഷ്യല്‍ ഒയാസിസ് ഫാമിലി ഫെസ്റ്റ് 2022ന്റെ വിജയത്തെ തുടര്‍ന്ന് ഈ വര്‍ഷം ഏറെ പുതുമകളോടെ വിപുലമായാണ് പരിപാടി സംഘടിപ്പിച്ചത്. നൃത്ത, സംഗീത പരിപാടികള്‍ക്ക് പുറമെ പ്രൊഫഷണല്‍ ആര്‍ടിസ്റ്റുകള്‍ അണിനിരന്ന വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. അണ്‍ലിമിറ്റഡ് വിനോദ പരിപാടികളും, അറബിക്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ വിഭവങ്ങളുടെ വിപുലമായ ഇനങ്ങള്‍ അണിനിരന്ന നിരവധി ഫുഡ് സ്റ്റാളുകള്‍, ഗെയിം ആര്‍ക്കേഡുകള്‍, മെഹന്ദി സ്റ്റാളുകള്‍ എന്നിങ്ങനെയുള്ള നിരവധി പരിപാടികള്‍ സജ്ജീകരിച്ചിരുന്നു.
കായിക പരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ഫാമിലി ഫെസ്റ്റില്‍ വിതരണം ചെയ്തിരുന്നു.