2019ല്‍ ആകെ അഞ്ച് ഗ്രഹണങ്ങൾ ആവും സംഭവിക്കുക എന്ന് ജ്യോതി ശാസ്ത്രജ്ഞർ. ഇതിൽ മൂന്ന് എണ്ണം ചന്ദ്ര ഗ്രഹണങ്ങളും രണ്ട് എണ്ണം സൂര്യ ഗ്രഹണങ്ങളും ആയിരിക്കും.
ഗ്രഹണങ്ങളില്‍ ആദ്യത്തേത് ജനുവരി 6 നാണു സംഭവിക്കുക. അത് ഭാഗിക സൂര്യഗ്രഹണമായിരിക്കും. ജനുവരി 21നുള്ള ചന്ദ്രഗ്രഹണമാണ് രണ്ടാമത്തേത്. ജൂലായ് 16, 17 തീയതികളിൽ ഭാഗിക ചന്ദ്രഗ്രഹണവും ഉണ്ടാകും. ഡിസംബര്‍ 26നായിരിക്കും വാര്‍ഷിക സൂര്യഗ്രഹണം ദൃശ്യമാവുക.