ദുബായിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് 147,000 ദിർഹവും വാഹനവും മോഷ്ടിച്ച ഏഷ്യൻ പ്രവാസി ഡ്രൈവറേയും കൂട്ടാളിയെയും അറസ്റ്റ് ചെയ്ത് നാടുകടത്തി.
കഴിഞ്ഞ ജൂണിൽ ഒരു ഇലക്‌ട്രോണിക്‌സ് ട്രേഡിംഗ് കമ്പനിയിലെ ഒരു ജീവനക്കാരൻ വാഹനം മോഷണം പോയതായും കമ്പനിയുടെ 147,000 ദിർഹം അടങ്ങിയ കവർ കാണാതായതായും പോലീസിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിഗരറ്റും മറ്റ് സാധനങ്ങളും വാങ്ങാൻ വേണ്ടി പലചരക്ക് കടയുടെ അടുത്ത് നിർത്തിയപ്പോൾ പ്രവാസി ഡ്രൈവറും കൂട്ടാളിയും പണവും വാഹനവുമായി ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സാധങ്ങൾ വാങ്ങി തിരിച്ചെത്തിയപ്പോഴാണ് ഡ്രൈവറും കൂട്ടാളിയും കാർ നിർത്തിയ ഇതേ സ്ഥലത്തില്ലെന്ന് കണ്ടത്.
ഡ്രൈവറുമായും കൂട്ടാളിയുമായും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ സിഐഡി സംഘത്തിന് ഇവരെ പിടികൂടാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്നു വാഹനവും പണവും കണ്ടെത്തി. അവർ കുറ്റം സമ്മതിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. ദുബായ് ക്രിമിനൽ കോടതി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയും ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തു