ജപ്പാനിൽ നിന്ന് ദുബായിലേക്ക് പറന്ന എമിറേറ്റ്‌സ് വിമാനത്തിൽ സമുദ്രനിരപ്പിൽ നിന്ന് 35,000 അടി ഉയരത്തിൽ വെച്ച് യാത്രക്കാരിയായ യുവതിയ്ക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കി.
കഴിഞ്ഞ വ്യാഴാഴ്ച ടോക്കിയോയിലെ നരിറ്റ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് പറന്ന EK 319 വിമാനത്തിലാണ് അപ്രതീക്ഷിതമായാണ് യാത്രക്കാരിയായ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എമിറേറ്റ്‌സ് വിമാനത്തിലെ ചില യാത്രക്കാർ പറയുന്നതനുസരിച്ച്, ജീവനക്കാർ വേഗത്തിൽ പ്രതികരിക്കുകയും സ്ഥിതിഗതികൾ ശാന്തമായി കൈകാര്യം ചെയ്യുകയും ചെയ്തു. 12 മണിക്കൂർ വിമാനം ദുബായിലേക്ക് തടസ്സമില്ലാതെ പറന്നിരുന്നു. വിമാനം ഇറങ്ങിയപ്പോൾ അമ്മയ്ക്കും കുഞ്ഞിനും ഉചിതമായ വൈദ്യസഹായവും ഏർപ്പാടാക്കി. യാത്രക്കാരിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമായിരുന്നു.
ഗർഭാവസ്ഥയുടെ ഒരു നിശ്ചിത ഘട്ടത്തിന് ശേഷം സ്ത്രീകൾക്ക് വിമാനത്തിൽ പറക്കാൻ അനുവാദമില്ലെങ്കിലും, വിമാനത്തിൽ പ്രസവിക്കുന്നത് അസാധാരണമല്ല, ഞങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും പരമപ്രധാനമാണെന്നും എമിറേറ്റ്‌സ് അധികൃതർ പറഞ്ഞു.