യുഎഇ തീരത്ത് ഒമാൻ കടലിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി.
യുഎഇ തീരത്ത് നിന്ന് അധികം അകലെയല്ലാതെ ഒമാൻ കടലിൽ റിക്ടർ സ്കെയിലിൽ 2.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച വൈകീട്ട് 4.09 ന് നാഷണൽ സീസ്മിക് നെറ്റ്വർക്ക് രേഖപ്പെടുത്തിയത്.
അഞ്ച് കിലോമീറ്റർ താഴ്ചയിൽ ഉണ്ടായ ഭൂചലനം നിവാസികൾക്ക് അനുഭവപ്പെട്ടില്ലെന്നും രാജ്യത്ത് യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ട്വീറ്റ് ചെയ്തു.