ലാറ്റിൻ അമേരിക്കൻ കരീബിയൻ മേഖലാ ബിസിനസ് കൗൺസിലിന്റെ ഇന്ത്യൻ ക്യൂബാ ട്രേഡ് കമ്മീഷണർ ആയി നിയമിതനായ ശേഷം ദുബായിൽ എത്തിയ ഐ സി എൽ ഫിൻ കോർപ് മേധാവി അഡ്വ. കെ ജി അനിൽ കുമാറിന് ഇന്ന് രാവിലെ ( ജനുവരി 27) ദുബായ് എയർ പോർട്ട് ടെർമിനൽ 3 ൽ ഉജ്വല വരവേൽപ്പ് നൽകി.
ഇന്ന് വൈകുന്നേരം കെ ജി അനിൽ കുമാറിന് ദുബായിൽ പഞ്ച നക്ഷത്ര ഹോട്ടലിൽ ദുബായ് പൗര സ്വീകരണം ഒരുക്കിയിട്ടുണ്ട്. നിരവധി സ്വദേശികളും അനിൽ കുമാറിനെ അഭിനന്ദിക്കാൻ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. ഭാര്യ ഉമാ അനിൽകുമാർ മകൻ അമൽ ജിത് എ മേനോൻ എന്നിവരും ഒപ്പമുണ്ട്. ദുബായിലെ ഗോൾഡൻ വിസ ഹോൾഡേഴ്‌സ് ആണ് അനിൽകുമാറും കുടുംബവും. ബിസിനസിന് പുറമെ നിരവധി സാമൂഹിക ജീവകാരുണ്യ പദ്ധതികളും അനിൽകുമാർ നടപ്പാക്കുന്നുണ്ട്.