ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ‘ഇന്ത്യ ഉത്സവ്’ അബുദാബിയിലെ അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. സഞ്ജയ് സുധീർ ഉദഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപവാലയുടെയും ഹൈപ്പർമാർക്കറ്റിന്റെ സീനിയർ മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിലാണ് ഉദഘാടനം നിർവഹിച്ചത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധത്തെ വാണിജ്യം, പാചകരീതി, സംസ്കാരം എന്നിവയിലൂടെ ലുലു ഇന്ത്യ ഉത്സവ് മനോഹരമായി രൂപപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ പറഞ്ഞു. “ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ഞങ്ങൾ പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഊർജ്ജത്തിന്റെയും ഒരു വർഷത്തിന്റെ തുടക്കത്തിലാണ്, ഇന്ത്യയിലെയും യുഎഇയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് പുതിയ കാഴ്ചകൾ തുറക്കാൻ ലുലു ഗ്രൂപ്പിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യ ഉത്സവിന്റെ ഭാഗമായി, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി 2000-ലധികം ഇന്ത്യൻ ഉൽപ്പന്നങ്ങൾ ജിസിസിയിലേക്ക് പ്രത്യേകമായി എത്തിച്ചു. മില്ലറ്റ് ഓഫ് ദി ഇയർ അടയാളപ്പെടുത്തുന്നതിന് പരമ്പരാഗത പ്രകടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ജനപ്രിയ നടി മഞ്ജു വാര്യരും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേരും, സെലിബ്രിറ്റി അതിഥിയോടൊപ്പം നൃത്തം ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നതാണ്. ഷോപ്പർമാർ മനോഹരമായ എത്‌നിക് ഫാഷനും ലുലുവിന്റെ മികച്ച ഡിസൈനർ വസ്ത്രങ്ങളും അവതരിപ്പിക്കുന്ന ഫാഷൻ ഷോകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
ആഘോഷങ്ങളുടെ ഭാഗമായി “ലുലു വിൻ ഗോൾഡ്” റാഫിളിൽ, 60 ഭാഗ്യശാലികൾക്ക് 3 കിലോ സ്വർണം സമ്മാനമായി നൽകും. ഇലക്ട്രോണിക് റാഫിളിൽ പ്രവേശിക്കാൻ, യുഎഇയിലെ ഏതെങ്കിലും ലുലു ഔട്ട്‌ലെറ്റിലോ ലുലു ഓൺലൈനിലോ 100 ദിർഹം ചെലവഴിക്കുകയാണ് ചെയ്യേണ്ടത്.