Search
Close this search box.

ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ്ങിന് കടിഞ്ഞാൺ വരുന്നു

ഇന്ത്യയിൽ ഉടൻ ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സാധ്യത. മുഖ്യ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്പ്കാർട്ട്, ആമസോണ്‍ തുടങ്ങിയവ നിലവില്‍ നല്‍കിവരുന്ന ഓഫറുകള്‍ക്കും ഇതോടെ കടിഞ്ഞാണ്‍ വീഴുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2019 ഫെബ്രുവരി ഒന്ന് മുതലായിരിക്കും പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരിക. ഓഹരി പങ്കാളിത്തമുള്ള ഇത്തരം കമ്പനികളിലൂടെ വില്‍പ്പന നടത്തരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്‌റെ പ്രധാന വ്യവസ്ഥ.

എക്‌സ്‌ക്ലൂസീവ് ഇടപാടുകള്‍ക്കും ഇത് ബാധകമായതുകൊണ്ടുതന്നെ പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തുകയുമില്ല. രാജ്യത്തെ ചില്ലറ വ്യാപാര മേഖലയെ കാര്യമായി ബാധിക്കുന്ന ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെതിരെ നേരത്തെതന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts