യുഎഇയിൽ നാളെ മുതൽ ഇന്ധനവിലയിൽ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതിനാൽ ഇന്ന് രാത്രി 12 മണിക്ക് മുമ്പ് തങ്ങളുടെ വണ്ടികളിൽ ഇന്ധനം നിറക്കാനായി നിരവധി വാഹനങ്ങൾ എത്തിയതോടെ പെട്രോൾ സ്റ്റേഷനുകളിൽ ക്യൂ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ
യുഎഇയിൽ തുടർച്ചയായി രണ്ട് മാസത്തെ വിലക്കുറവിനെ തുടർന്നാണ് നാളെ മുതൽ ഫെബ്രുവരി മാസത്തിൽ പെട്രോൾ വില ലിറ്ററിന് 27 ഫിൽസ് വരെ വർധിപ്പിക്കുന്നത്.
ഇന്ന് ഞാൻ ഇന്ന് രാത്രി 12 മണിക്ക് മുമ്പ് ഫുൾ ടാങ്ക് പെട്രോൾ നിറച്ചാൽ കുറച്ചു പണം ലഭിക്കാമെന്ന് പല ഡ്രൈവർമാരും അഭിപ്രായപ്പെട്ടു. നാളെ ഫെബ്രുവരി മാസത്തിൽ സൂപ്പർ 98 പെട്രോളിന് 3.05 ദിർഹവും സ്‌പെഷ്യൽ 95 പെട്രോളിന് 2.93 ദിർഹവും ഇ പ്ലസ് 91 പെട്രോളിന് 2.86 ദിർഹവുമാണ് നിരക്ക്.
കടപ്പാട് : ഖലീജ് ടൈംസ്