ജൂലൈ ഒന്നിന് മുമ്പ് പുതിയ എമിറേറ്റൈസേഷൻ ലക്ഷ്യം കൈവരിക്കാത്ത സ്വകാര്യ കമ്പനികൾക്ക് യുഎഇ പിഴ പ്രഖ്യാപിച്ചു.
ഭേദഗതി ചെയ്ത സ്കീമിന് കീഴിൽ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന സ്വകാര്യ കമ്പനികൾക്കുള്ള പിഴകൾ ഇനി വർഷാവസാനത്തിലല്ല, വർഷത്തിന്റെ പകുതിയിൽ തന്നെ ചുമത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ അബ്ദുൾ റഹ്മാൻ അൽ അവാർ ചൊവ്വാഴ്ച പറഞ്ഞു.
ജൂലൈ ഒന്നിന് മുമ്പ് ഒരു ശതമാനം എമിറേറ്റൈസേഷൻ ടാർഗെറ്റ് വളർച്ച കൈവരിക്കാത്ത സ്ഥാപനങ്ങൾക്ക് നിയമനം ലഭിക്കാത്ത ഓരോ യുഎഇ പൗരനും എന്നനിലയിൽ 7,000 ദിർഹം പിഴ ചുമത്തും. പിഴ ഈടാക്കുന്നത് പുതിയതല്ലെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ അബ്ദുൾ റഹ്മാൻ അൽ അവാർ പറഞ്ഞു. എമിറേറ്റൈസേഷൻ സ്കീം നടപ്പാക്കുന്ന പ്രക്രിയ മാത്രമാണ് പരിഷ്കരിച്ചത്, മന്ത്രി പറഞ്ഞു.
“ഇപ്പോൾ മുമ്പത്തെപ്പോലെ വർഷാവസാനം വരെ കാത്തിരിക്കുന്നതിന് പകരം, (ലക്ഷ്യങ്ങൾ നിറവേറ്റാത്ത സ്ഥാപനങ്ങൾക്ക്) അർദ്ധ വാർഷികത്തിൽ പിഴ ചുമത്തും. എമിറേറ്റൈസേഷൻ ഡ്രൈവിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് ജൂലൈ 1 മുതൽ നിരക്ക് ഈടാക്കും, 2022 മുതൽ പാലിക്കാത്തതിന് പിഴ ഈടാക്കുന്നത് തുടരും.
എമിറേറ്റികളുടെ എണ്ണം ഓരോ ആറു മാസത്തിലും 1 ശതമാനം വീതം വർദ്ധിപ്പിക്കേണ്ടതുണ്ട്, അതേസമയം വർഷാവസാനത്തോടെ മൊത്തത്തിലുള്ള 2 ശതമാനം ലക്ഷ്യം കൈവരിക്കാനുള്ള പാതയിൽ തുടരുകയാണ് സ്വകാര്യ സ്ഥാപനങ്ങൾ.
“ഈ വർഷം പകുതിയോടെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ നേടിയ കമ്പനികളെ പരിശോധിക്കാൻ മന്ത്രാലയം ആഗ്രഹിക്കുന്നു. പിഴയും എമിറേറ്റൈസേഷൻ ലക്ഷ്യങ്ങളും അതേപടി തുടരുന്നു, എന്നാൽ ഇത് നടപ്പാക്കലിന്റെയും നിരീക്ഷണത്തിന്റെയും പ്രക്രിയ മാത്രമാണ് മാറിയത്,” അദ്ദേഹം പറഞ്ഞു.