ജ്വല്ലറി വ്യവസായത്തിലെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായ ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ “ലൈവ് ദി ഗ്ലിറ്റർ” ക്യാമ്പയിൻ വിജയകരമായി സമാപിച്ചു. ഡിജെജിയുടെ ലേബലിന് കീഴിലുള്ള 245 ഔട്ട്ലെറ്റുകളിലൂടെ വാഗ്ദാനം ചെയ്ത പ്രമോഷനുകളിൽ പങ്കെടുത്തുകൊണ്ട് ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഈ ക്യാമ്പയിനിൽ ഭാഗമായി.
ഉപഭോക്താക്കൾക്ക് പ്രതിഫലോന്മുഖമായ അനുഭവം നൽകാൻ പ്രതിജ്ഞാബദ്ധമായി 46 ദിവസത്തെ ക്യാമ്പായിനിനിടെ, നിരവധി നറുക്കെടുപ്പുകളിലൂടെ ആകെ 100 വിജയികളെ തിരഞ്ഞെടുത്ത് അവർക്കായി മൊത്തം 25 കിലോഗ്രാം സ്വർണം ഡിജി സമ്മാനിക്കുകയുണ്ടായി.പരസ്പരസഹകരനത്തിനും തങ്ങളുടെ ഓഫറുകളെ പ്രോത്സാഹിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ, ലോകത്തിന്റെ സ്വർണാഭരണ ഹബ് എന്ന ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും വേണ്ടി ലിവ് ദി ഗ്ലിറ്റർ 2022-2023 പോലെ നൂതനമായ ആശയത്തിലൂടെ 280- ലധികം അംഗങ്ങളെ ഡിജെജി ഒരുമിച്ചുകൊണ്ടുവന്നു.
ഈ വർഷത്തെ നറുക്കെടുപ്പ് പദ്ധതികളുടെ വിജയത്തെക്കുറിച്ച് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുള്ള പറഞ്ഞു.”ഈ വർഷത്തെ ഡിഎസ്എഫ് ക്യാമ്പയിൻ മറ്റുവർഷങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. യുഎഇയുടെ നാനാഭാഗത്തുനിന്നും ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാനും സമ്മാനങ്ങൾ നേടാനുള്ള അവസരം അവക്കായി ഒരുക്കാനും ഞങ്ങൾക്ക് സാധിച്ചു. ദുബൈയെ സ്വർണ്ണഭരണങ്ങളുടെ ലക്ഷ്യസ്ഥാനമെന്ന പദവിയിൽ നിർത്തിക്കൊണ്ട് ജനജീവിതത്തെ പരിവർത്തനംചെയ്യാനുള്ള പ്രതിബദ്ധതയിലാണ് ഈ ക്യാമ്പയിലെ പൈതൃകം നിലനില്ക്കുന്നത്.” ഈ വർഷത്തെ നറുക്കെടുപ്പ് പദ്ധതികളുടെ വിജയത്തെക്കുറിച്ച് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുള്ള പറഞ്ഞു.”ഈ വർഷം ഞങ്ങൾക്ക് ലഭിച്ച പ്രതികരണത്തിൽ ഞങ്ങൾ അതീവസന്തുഷ്ടരാണ്. ലിവ് ദ ഗ്ലിറ്റർ ക്യാമ്പയിൻ ഞങ്ങളുടെ രക്ഷാധികാരികൾക്ക് ഏറെ ഇഷ്ടപ്പെടുകയും അവർ ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു, കൂടാതെ സേവനമികവിലൂടെ ഞങ്ങളുടെ അംഗങ്ങൾക്ക് അവരുടെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കാനുള്ള ഒരു വേദിയായി ഇത് മാറുകയുണ്ടായി. ഈ വർഷം ഞങ്ങൾക്ക് ലഭിച്ച പ്രതികരണം വരുംവർഷങ്ങളിൽ കൂടുതൽ നൂനതനായ ആശയങ്ങളെയും പദ്ധതികളെയും ആവിഷ്കരിക്കാനുള്ള പ്രചോദനംകൂടിയാണ്.” ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് മാർക്കറ്റിംഗ് ബോർഡ് മെമ്പറും ചെയർപേഴ്സണുമായ എച്ച്ഇ ലൈല സുഹൈൽ അഭിപ്രായപ്പെട്ടു